പാരിസ്: അന്താരാഷ്ട്ര ഫുട്‌ബേൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാന്‍സ് സൂപ്പർതാരം കരീം ബെൻസെമ. റയൽമാഡ്രിഡ് താരം കൂടിയായ ബെൻസെമ ക്ലബ്ബ് ഫുട്‌ബോളില്‍ തുടർന്നും കളിക്കും. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
“ഇന്ന് ഞാനെവിടെ നിൽക്കുന്നോ അതിനായി ഞാൻ കഠിനാധ്വാനം ചെയ്യുകയും തെറ്റുകൾ വരുത്തുകയും ചെയ്തു. ഞാൻ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്.”- ബെൻസേമ കുറിച്ചു.
ലോകകപ്പിനു തൊട്ടുമുൻപ് തുടയ്ക്ക് പരുക്കേറ്റ ബെൻസേമ ലോകകപ്പിൽ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 35കാരനായ താരം സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ തുടരും. 2007ൽ ഫ്രാൻസിനായി അരങ്ങേറിയ ബെൻസേമ 97 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളാണ് നേടിയത്.
സിനദിൻ സിദാന് ശേഷം ഫ്രാൻസിനായി ബാലൻ ഡി ഓർ നേടിയ താരമാണ് ബെന്‍സെമ.