തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ ചേരുന്ന യോഗത്തില്‍ റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം, എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ബഫര്‍സോണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചര്‍ച്ച തുടങ്ങിയ വിഷയമാണെന്നും എന്നാല്‍ വാര്‍ത്തകള്‍ കണ്ടാല്‍ തോന്നും ഇത് ഇപ്പോള്‍ പൊട്ടിമുളച്ച സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങള്‍ പോലും പര്‍വതീകരിക്കുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ അല്ലെന്നും ശശീന്ദ്രന് പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാനാണ് ആലോചന. കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കും. നിയമവശങ്ങള്‍ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനും സ്റ്റാന്‍ഡിങ് കോണ്‍സലിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.