കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ പതിപക്ഷ സമരവുമായി താമരശേരി രൂപത. ഇന്ന് മുതല്‍ കോഴിക്കോട്ടെ മലയോര മേഖലകളില്‍ ജനജാഗ്രതാ യാത്ര സംഘടിപ്പിക്കും. ബഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര ആരംഭിക്കും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും. അതേസമയം, ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു.