തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ എത്തിയാണ് വെഞ്ഞാറമൂട് പൊലീസ് ദിവ്യയെ പിടികൂടിയത്. ദിവ്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 29 പേരില്‍ നിന്നായി 1.85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
അതേസമയം, കേസില്‍ ദിവ്യാ നായരാണ് ഒന്നാം പ്രതിയും ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന് തമ്പി അഞ്ചാം പ്രതിയുമാണ്. ദിവ്യാജ്യോതിയുടെ ഭര്‍ത്താവ് രാജേഷ്,ശ്യാം ലാല്‍ എന്നിവരാണ് മറ്റുപ്രതികള്‍. പണം നല്കി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തന്നില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ മാസം 75,000 രൂപ ശമ്ബളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം, 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രതികള്‍ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് പോസ്റ്റിടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ബോക്സിലൂടെ മറുപടി നല്‍കും. ഒപ്പം പണവും ആവശ്യപ്പെടും.
അതേസമയം, ദിവ്യയുടെ പാളയത്തെ വീട്ടിലെത്തി ഭര്‍ത്താവ് രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് പരാതിക്കാരി പണം നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റര്‍വ്യൂവിന് കൊണ്ടുപോയത്. അവിടെ വച്ച് ശശി കുമാരന് തമ്ബിയാണ് ഇന്റര്‍വ്യൂ നടത്തിയത്. 15 ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം.