കൊച്ചി: എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് മരിച്ചത്. ഇരുവരും രാത്രി വീരന് പുഴയില്‍ ചെറുവഞ്ചിയിലാണ് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. പൊലീസും ഫയര്‍ഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാര്‍ കണ്ടെത്തി. കടമക്കുടി ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിമ്മ്യ.