കോഴിക്കോട്: ബഫര്‍ സോണ്‍ സമര പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും, സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാന റിമോട്ട് സെന്‍സിംഗ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ടെന്നും പരാതി കൂടുതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തുമെന്നും ആളുകള്‍ക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ ജനകീയ സമരത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. കോഴിക്കോട്ടെ മലയോര കര്‍ഷകരോട് ഒപ്പം ചേര്‍ന്ന് സമരം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അപാകത ഒഴിവാക്കാന്‍ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.