കൊച്ചി: കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ 15 അംഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക. പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജികള്‍.