ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.40 അടി ആയി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ തുടങ്ങി. ഇതോടെ ജലനിരപ്പ് സാവകാശമാണ് ഉയരുന്നത്. ഇന്നലെ വൈകിട്ടാണ് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചത്.
സെക്കന്റില്‍ 511 ഘനയടിയില്‍ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്. അതസേമയം, മഴ കുറഞ്ഞതോടെ വൃഷ്ടിപ്രദേശത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്. 142 അടിയാണ് ഡാമിന്റെ അനുവദനീയ സംഭരണ ശേഷി.