തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ല് നിയമസഭ പാസാക്കി. ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞ ദിവസം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷം വീണ്ടും മാറ്റം നിര്‍ദ്ദേശിച്ചു.
14 സര്‍വകലാശാലയ്ക്കും 14 ചാന്‍സലര്‍മാര്‍ വേണ്ടെന്നും ഒറ്റയാള്‍ മതിയെന്നും അത് സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജികളാകട്ടേയെന്നും പ്രതിപക്ഷം നിലപാടെടുത്തു. എന്നാല്‍ വിരമിച്ച ജഡ്ജി ചാന്‍സലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.