പാലക്കാട് : അട്ടപ്പാടി പുളിയപ്പതിയില്‍ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ ഇറങ്ങിയത് പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷോളയൂര്‍ ആര്‍.ആര്‍.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയില്‍ നിന്ന് തുരത്താനായത്. അതേസമയം, ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഷോളയൂരില്‍ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

















