തിരുവനന്തപുരം : ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. ഡിസംബര്‍ 14ന് രാജ്ഭവനില്‍ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. പതിനാലിന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകീട്ട് ഡല്‍ഹിയ്ക്ക് പോകുന്നതിനാല്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അറിയിച്ചു.
അതേസമയം, പിണറായി സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞതവണ മതമേലധ്യക്ഷന്‍മാര്‍ക്ക് മാത്രമാണ് വിരുന്നിന് ക്ഷണമുണ്ടായിരുന്നത്.