കോഴിക്കോട്: കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേക്കു വരുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിലും ലീഗിലും ഈ നിലപാടിൽ അസംതൃപ്തിയുള്ളവരുണ്ടെന്നും റിയാസ് പറഞ്ഞു.
യുഡിഎഫിനകത്ത് മതനിരപേക്ഷ മനസ്സുള്ളവർ തൃപ്തരല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല കേരളത്തില്‍. ഇതിന് വിരുദ്ധമായി ബി.ജെ.പി. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നവരായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറുന്നുണ്ട്. ഇതിൽകടുത്ത അസംതൃപ്തിയുണ്ട്.
ആ അസ്വസ്ഥതയുടെ ഭാഗമായി പലരും ഭാവിയിൽ ഇടതുപക്ഷ രാഷ്ട്രീയത്തോടടുക്കും. ഇതുസ്വാഭാവികമാണെന്നും സംഭവിക്കാനിരിക്കുന്ന കാര്യമാണെന്നും റിയാസ് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍.എസ്.എസിന്റെ ബി ടീമാണെന്നും മന്ത്രി ആരോപിച്ചു.