കൊച്ചി: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും. എറണാകുളം ഡിസിസി ഓഫീസില്‍ രാവിലെ 10:30 നാണ് യോഗം ചേരുക. സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും രാഷ്ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും.
അതേസമയം, എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതിയോഗം ചേരുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ അവസാന യോഗം അഞ്ചുമാസം മുമ്പാണ് നടന്നത്. അതിനിടെ കെഎസ്യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രീയ കാര്യ സമിതി യോഗം കഴിഞ്ഞ ശേഷം എറണാകുളം ഡിസിസി ഓഫീസില്‍ വെച്ചാകും ചുമതലയേറ്റെടുക്കുക.