വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹര സമരവുമായി മാവോയിസ്റ്റ് തടവുകാര്‍. ജയിലിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് തടവുകാരുടെ സമരം. തടവുകാരായ രൂപേഷ്, ഡോ. ദിനേശ്, എം ജി രാജന്‍, രാഘവേന്ദ്ര, ഉസ്മാന്‍, വിജിത്ത്, ചൈതന്യ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
ജയില്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്ന പേരില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ പൂട്ടിയിടുന്നതായാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. വിചാരണ വേഗത്തില്‍ വേണമെന്നും തടവുകാര്‍ ആവശ്യപ്പെടുന്നു.
തങ്ങള്‍ കൊടുംകുറ്റവാളികളല്ലെന്നും തങ്ങളെ രാഷ്ട്രീയ തടവുകാരായി കാണണമെന്നും തടവുകാര്‍ പറയുന്നു.
തടവുകാര്‍ നേരിടുന്ന വിവിധ മനുഷ്യാകവാശ ലംഘനങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.തുടര്‍ച്ചയായി 24 മണിക്കൂര്‍ പൂട്ടിയിടുന്നു, കൈവിലങ്ങ് അണിയിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. അസുഖങ്ങളുള്ളവര്‍ക്ക് ചികിത്സ നല്‍കുക, നാളുകളായി വിചാരണ പൂര്‍ത്തിയാകാത്തവരുടെ വിചാരണ വേഗത്തില്‍ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളും മാവോയിസ്റ്റ് തടവുകാര്‍ മുന്നോട്ടുവയ്ക്കുന്നു.