ആലപ്പുഴ:ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.വള്ളികുന്നം സ്വദേശി ശിവരാജന് ആണ് മരിച്ചത്.
ശിവരാജനെ കിടത്തിയിരുന്ന വാര്‍ഡില്‍ മൂന്ന് കിടക്കകളുണ്ടെങ്കിലും രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. മരണ കാരണം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.