തൊടുപുഴ: വിവാഹിതനാണെന്ന് മനസ്സിലാക്കിയ കാമുകി പ്രണയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് അതമഹത്യക്ക് ശ്രമിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും രണ്ടുമണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് തോടുപുഴ പുഴയില്‍ യുവാവ് ചാടിയത്. നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു.
ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ ജോർജ് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ നവംബർ 11 മുതൽ യുവാവിനൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ ജോജോ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്നു പിന്തിരിഞ്ഞു. ഇന്നലെ രാവിലെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച മാത്യു ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഡി വൈ എസ് പി മധു ബാബു അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നമില്ലെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.