ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ. എല്ലാ എക്സിറ്റ് പോളുകളും ശെരിവെച്ചായിരുന്നു വിജയം. ഏറ്റവുമൊടുവിൽ 157 സീറ്റിലാണ് ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തിയത്. കോൺഗ്രസ് 16 സീറ്റാണ് നേടിയത്. 5 സീറ്റ് ആണ് ആം ആദ്മി പാർട്ടി നേടിയത്. 3 സീറ്റുകൾ മറ്റ് പാർട്ടികളും നേടി.
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ തന്നെ തുടരും. സത്യപ്രതിജ്ഞാ ചടങ്ങുകൾ ഡിസംബർ 12ന് നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.
ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വിജയം .ഏറ്റവുമൊടുവിൽ ഹിമാചൽ പ്രദേശിൽ 40 സീറ്റുകളിൽ കോൺഗ്രസ്സും 25 സീറ്റുകളിൽ ബിജെപിയും മുന്നിൽ. എക്സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ഇവിടെ ബിജെപിക്കായിരുന്നു മുന്‍തൂക്കം.