ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയെ മികച്ചതാക്കാൻ ആണ് കെജ്രിവാൾ പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടിയിരിക്കുന്നത്. 15വർഷത്തെ ബിജെപിയുടെ ഭാരത്തിനു അവസനമിട്ടാണ് ആം ആദ്മി ഡൽഹി തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
ഡൽഹിയുടെ വളർച്ചയ്ക്കും വികസനത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രതിപക്ഷ പാർട്ടികളോട് കെജ്രിവാൾ പറഞ്ഞു. ‘എല്ലാ സ്ഥാനാർത്ഥികളോടും എല്ലാ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുന്നു, രാഷ്ട്രീയം ഇന്നുവരെയായിരുന്നു. ഇനി മുതൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. എഎപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബിജെപിയോടും കോൺഗ്രസിനോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇപ്പോൾ ബിജെപി കൗൺസിലറല്ല. നിങ്ങൾ ഡൽഹിയിലെ കൗൺസിലർമാരാണ്,ഞങ്ങൾക്ക് കേന്ദ്രത്തിന്റെ സഹകരണം ആവശ്യമാണ്, ഡൽഹിയെ മികച്ചതാക്കാൻ ഞങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ആവശ്യമാണ്, അഴിമതിയുടെ ഭരണം അവസാനിപ്പിക്കാൻ’ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അതുപോലെ തന്നെ നിഷേധാത്മക രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്’ അരവിന്ദ് കെജ്രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
















