അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ വരുമാനം പങ്കിടുന്നതിലായിരുന്നു തര്‍ക്കം. 60 ശതമാനം വിഹിതമാണ് വിതരണക്കാര്‍ ചോദിച്ചിരുന്നത്. അത് അംഗീകരിക്കാതിരുന്ന ഫിയോക് കേരളത്തിലെ തീയറ്ററുകളില്‍ അവതാര്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പുണ്ടായത്. ആദ്യ രണ്ടാഴ്ച 55 ശതമാനവും തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ 50, 40 ശതമാനവും വരുമാനം പങ്കിടാമെന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.
രണ്ടു ശതമാനം പരസ്യവിഹിതവും 3ഡി കണ്ണടയ്ക്കുള്ള ചെലവിന്റെ പങ്കും തിയറ്റര്‍ ഉടമകള്‍ അവതാറിന് നല്‍കില്ല. തിയറ്ററിലെ ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി സിനിമയുടെ വരുമാന വിഹിതം പങ്കിടുന്ന ഹോള്‍ഡോവര്‍ സംവിധാനം പുനരാരംഭിക്കാനും ജനറല്‍ബോഡി തീരുമാനിച്ചു. കാണികളുടെ എണ്ണത്തില്‍ നിശ്ചിത കുറവുണ്ടായാല്‍ വരുമാനത്തിന്റെ പങ്കില്‍ 10 ശതമാനം വീതം കുറയ്ക്കാനാണ് തീരുമാനം.
സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ഒ.ടി.ടി പ്രദർശനത്തിന് നൽകുന്നതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തിയിരുന്നു.
അത്തരം ചിത്രങ്ങളുടെ നിർമാതാക്കളും നടീ നടൻമാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകൾക്കും കത്ത് നൽകുമെന്നും ഫിയോക് വ്യക്തമാക്കി. 2023 ജനുവരി ഒന്നുമുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നും ഏപ്രില്‍ മുതല്‍ ഒടിടി റിലീസ് സമയപരിധി 56 ദിവസമാക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.
ഏഴും എട്ടും സിനിമകൾ ഒ.ടി.ടിക്ക് നൽകിയ താരത്തിൻ്റെയും നിർമാതാവിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഓർക്കണമെന്നും കെ. വിജയകുമാർ കൊച്ചിയിൽ പറഞ്ഞു. ഫിയോക് യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.