തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിന്‍വലിക്കാന്‍ തീരുമാനം. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.
വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം. ഇതിനായുള്ള പണം അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു വേണ്ട. തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധൻ വേണം എന്നീ നാലു നിർദേശങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്.