തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന സര്‍ക്കാരുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിൻ പെരെര. മന്ത്രി തല സമിതി ക്ഷണിച്ചാൽ ചർച്ചക്ക് പോകും. പ്രശ്നപരിഹാരത്തിനുള്ള നിർദേശം ചർച്ചയിൽ വക്കുമെന്നും യൂജിൻ പെരെര പറഞ്ഞു. യഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ കാണണമെന്നും യുജിൻ പറഞ്ഞു.
മന്ത്രിസഭാ ഉപസമിതിയുമായി സമരസമിതിലെ സഭാതലവൻമാർ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം സഭാതലവൻമാരും സമരക്കാരുമായി ചർച്ച നടത്തുകയും ഇതിൽ യോചിപ്പുണ്ടാവുകയാണെങ്കിൽ സഭാതലവൻമാർ മുഖ്യമന്ത്രിയെ കാണും.
കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യും.
വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പ്രധാനമായും മുന്നോട്ട് വച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകവീട്ടില്‍ താമസിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും സമരസമിതി ആവശ്യപെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ട കേസുകളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.