വിഴിഞ്ഞത്ത് മുൻ ആർച്ച് ബിഷപ്പ് സുസേപാക്യത്തിന്റെ നേതൃത്വത്തിൽ സമാധാന ദൗത്യസംഘം മത്സ്യ തൊഴിലാളികളെ സന്ദർശിക്കാൻ എത്തി. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് അറിയിച്ചു. ആരേയും മുറിവേൽപ്പിക്കാതെ പരിഹാരം കാണണമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് ആഗ്രഹിച്ച് വന്നവരാണെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അറിയിച്ചു.
പ്രശ്‌നങ്ങൾ സമാധാനപരമായി അവസാനിക്കട്ടെയെന്ന് മുൻ ആർച്ച് ബിഷപ്പ് സുസെപാക്യം പറഞ്ഞു. തുറമുറ പ്രവർത്തനം പൂർത്തിയാക്കണമെന്ന് പ്രാദേശിക ജനകീയ സമരസമിതി അറിയിച്ചു.
വിഴിഞ്ഞം സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. മന്ത്രിസഭാ ഉപസമിതിയാണ് സമരക്കാരുമായി ചർച്ച നടത്തുന്നത്. ഇന്ന് വൈകീട്ട് 5.30നാണ് ചർച്ച.