തിരുവനന്തപുരം :സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മൂന്നാം ദിനത്തിൽ 55 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തന്നെ ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനുള്ള സാധ്യത.17 സ്വര്‍ണമുള്‍പ്പടെ 145 പോയിന്റുമായി പാലക്കാട് ജില്ല മുന്നില്‍ നില്കുന്നത് . മലപ്പുറം ജില്ല 62 പോയിന്റുമായി രണ്ടാമതും എറണാകുളം ജില്ല 58 പോയന്റുമായി മൂന്നാമതും ആണ്. 50 പോയിന്റുമായി കോട്ടയം ജില്ല നാലാമതും 43 പോയിന്റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട് ജില്ല 38 പോയിന്റുമായി ആറാമതും 33 പോയിന്റുമായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ ഏഴാം സ്ഥാനത്തുമാണ്. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനത്തുണ്ട്.
6 സ്വര്‍ണ്ണമുള്‍പ്പെടെ 42 പോയിന്റുമായി മലപ്പുറം ഐഡിയല്‍ EHSS കടക്കശ്ശേരിയാണ് സ്‌കൂളുകളില്‍ മുന്നില്‍. 36 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കെ എച്ച് എസ്, 31 പോയിന്റുമായി എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസ് എന്നീ സ്‌കൂളുകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 100 മീറ്ററില്‍ ഒന്നാമതെത്തിയ പാലക്കാട് പുളിയമ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗുമാണ് (10.90 സെക്കന്റ്) മേളയിലെ വേഗതാരങ്ങള്‍