കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്.
രക്തസമ്മർദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർധിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്.