ചെന്നൈ: യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘ദാദാ’ ഡിസംബര്‍ 9ന് തീയേറ്ററുകളിലെത്തും. ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഗിന്നസ് കിഷോറാണ്.
ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും. എനി ടൈം മണി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിതിന്‍ സത്യ, ഗായത്രി, മനോ ബാല, സിംഗമുത്തു, നാസര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആര്‍എച്ച് അശോകാണ് ഛായാഗ്രാഹകന്‍. ഡി നാഗാര്‍ജുന്‍ എഡിറ്റിംങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കാര്‍ത്തിക് കൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.
















