ന്യൂ ഡല്‍ഹി: കശ്മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജൂറി അധ്യക്ഷന്‍ നദാവ് ലാപിഡ്. കശ്മീര്‍ ഫയല്‍സിനെതിരായ തന്റെ വിമര്‍ശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും നദാവ് ലാപിഡ് വ്യക്തമാക്കി. അതേസമയം, ഗോവയില്‍ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് കാശ്മീര്‍ ഫയല്‍സിനെ നദാവ് ലാപിഡ് രൂക്ഷമായി വിമര്‍ശിച്ചത്.
















