ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി അപര്‍ണ ബാലമുരളി. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അപര്‍ണ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് താരം വിസ ഏറ്റുവാങ്ങിയത്. അതേസമയം, വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, ഭാവന, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ഉണ്ണിമുകുന്ദന്‍,ആശ ശരത്ത്, ലാല്‍ജോസ്, ജയറാം, ജയസൂര്യ തുടങ്ങി നിരവധി പേരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായിട്ടുള്ളവര്‍.
















