ചെങ്കുത്തായ പാറക്കെട്ട് അതി സാഹസികമായി വലിഞ്ഞു കയറി നടന്‍ ടൊവിനോ തോമസ്. പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് മലകയറാനുള്ള അവസരം താരത്തെ തേടിയെത്തിയത്. താരം റോക്ക് ക്ലൈംബിങ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം, റോക്ക് ക്ലൈംബിങ്ങില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചുട്ടുപഴുത്ത പാറക്കെട്ടുകള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ പൊള്ളിയെന്നും എന്നാല്‍ മുകളിലെത്തിയപ്പോള്‍ ഉണ്ടായ സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും നടന്‍ പറയുന്നു.
















