അനിരുദ്ധ് അയ്യറിന്റെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആന്‍ ആക്ഷന്‍ ഹീറോ’. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 132 മിനുട്ടുള്ള ചിത്രം ഡിസംബര്‍ രണ്ടിന് പ്രേക്ഷകരിലേക്കെത്തും. തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.
ചിത്രത്തിന്റെ വിതരണം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിനാണ്. സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കി. അതേസമയം, ആയുഷ്മാന്‍ ഖുറാന നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ‘ഡോക്ടര്‍ ജി’ ആണ്.
#Xclusiv… ‘AN ACTION HERO’ RUN TIME… #AnActionHero certified ‘UA’ by #CBFC on 30 Nov 2022. Duration: 132.00 min:sec [2 hours, 12 min, 00 sec]. #India
⭐ Theatrical release date: 2 Dec 2022. pic.twitter.com/K6mTQ6BVja— taran adarsh (@taran_adarsh) November 30, 2022
















