അപര്‍ണ ബാലമുരളി നായികയാവുന്ന പുതിയ തമിഴ് ചിത്രം ‘നിതം ഒരു വാനം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. അശോക് സെല്‍വന്‍ നായകനാകുന്ന സിനിമ ഡിസംബര്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. ര കാര്‍ത്തികിന്റെ സംവിധാനത്തില്‍ പുറത്തു വന്ന ചിത്രം നവംബര്‍ നാലിനാണ് തീയറ്ററില്‍ റിലീസ് ചെയ്തത്. നല്ല പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.
അതേസമയം, അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
















