ജ്ഞാനവേല്‍ സംവിധാനം ചെയ്ത് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ജയ് ഭീമി’ന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ ആരംഭിച്ചതായും നിര്‍മാണ പങ്കാളിയായ രാജശേഖര്‍ പറഞ്ഞു. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജശേഖറിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയത്.
















