ധ്യാന്‍ ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ഹിഗ്വിറ്റ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹേമന്ത് ജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങിയവരും അണിനിരക്കുന്നു. ഡോ.ശശി തരൂര്‍ എംപിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് മാംഗോസ് എന്‍ കോക്കനട്ട് സിസിന്റെ ബാനറില്‍ ബോബി തര്യന്‍ – സജിത് അമ്മ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാര്‍, ധന്യാ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫാസില്‍ നാസര്‍ ഛായാഗ്രാഹണവും പ്രസീത് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സുനില്‍ കുമാര്‍, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, കോസ്റ്റ്യും – ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – കുടമാളൂര്‍ രാജാജി, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – അരുണ്‍ ഡി ജോസ്, ആകാശ് രാംകുമാര്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FShashiTharoor%2Fposts%2Fpfbid01FN48nKWSuMoBkWTCJEn77phvTe6jJ7sa53fjABi7W9x2QSRuHYwPDhj8EBQnE5Fl&show_text=true&width=500
















