മിനി സ്‌ക്രീൻ പ്രേഷകരുടെ ഇഷ്ടപെട്ട താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി .ഇതിനോടകം തന്നെ പത്തോളം സിനിമയിലും ശ്രീവിദ്യ അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്.
ഇപ്പോള്‍ ഇതാ തന്റെ ഭാവി വരനെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് ശ്രീവിദ്യ. വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യയോട് ആരാധകര്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. ശ്രീവിദ്യ തന്റെ ഭാവി വരനെ ഫോണ്‍ കോളിലൂടെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്ന വീഡിയോ അല്ലാതെ നേരിട്ട് പരിചയപ്പെടുത്തി കാണിച്ചിട്ടില്ല. സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ശ്രീവിദ്യ പറയുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്.
രാഹുലിനൊപ്പമുള്ള ചില ചിത്രങ്ങള്‍ നടി മുന്‍പ് പങ്കുവെച്ചിരുന്നു. രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രങ്ങളാണ് ശ്രീവിദ്യ മുമ്പ് പങ്കുവെച്ചിട്ടുള്ളത്. ഭ്രാന്തമായി ചിരിപ്പിക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ശ്രീവിദ്യ ജന്മദിനാശംസ അറിയിച്ചത്.
















