ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെയാണ് നടപടി. തീരമേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, മംഗളൂരു സ്‌ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതേ തുടര്‍ന്ന് മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
















