ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ ആംആദ്മി പാര്‍ട്ടി എട്ട് സീറ്റുകള്‍ വരെ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൂറത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആംആദ്മി (എഎപി) പാര്‍ട്ടിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം, പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു. അതേസമയം, ബിജെപിയും എഎപിയും തമ്മില്‍ മത്സരമില്ലെന്നും ബിജെപിയെക്കാളും ബഹുദൂരം മുന്നിലാണ് എഎപിയെന്നും പറഞ്ഞു.
അടുത്തമാസം രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുക. 182 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപനം.
















