ആദിപുരുഷിലെ ജോഡികളായ പ്രഭാസും കൃതി സനോനും പ്രണയത്തിൽ എന്ന് വെളിപ്പെടുത്തി വരുൺ ധവാൻ. ഇരുവരെയും പറ്റി ഗോസ്സിപ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാൽ തന്റെ ചിത്രം ഭേദിയയുടെ പ്രചരണത്തിനു ഒരു ടിവി റിയാലിറ്റി ഷോയിൽ എത്തിയ വരുൺ, പ്രഭാസുമായുള്ള കൃതിയുടെ ബന്ധത്തിൽ ഒരു സൂചന നൽകി. ഷോയുടെ ക്ലിപ്പ് ഇപ്പോൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലാകുകയാണ്.
മാധുരി ദീക്ഷിത് അല്ലാതെ ആരാണ് ഇതിൽ ഏറ്റവും സുന്ദരി എന്ന് ഷോയിൽ വരുൺ ധവാൻ കരൺ ജോഹറിനോട് ചോദിച്ചു, കജോൾ, റാണി, ആലിയ, കരീന, ദീപിക എന്നിവരായിരുന്നു ഓപ്ഷനുകൾ. ഇതിന് മറുപടിയായി കരൺ ജോഹർ ദീപിക പദുകോണിന്റെ പേര് സ്വീകരിച്ചു.എന്തുകൊണ്ടാണ് കൃതിയെ തന്റെ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്ന കരൺ ജോഹറുടെ ചോദ്യത്തിന് കൃതിയുടെ പേര് പട്ടികയിൽ ഇല്ല കാരണം അവളുടെ പേര് ഒരാളുടെ ഹൃദയത്തിൽ ഉണ്ടെന്നും വരുൺ മറുപടി നൽകി . അത് ആരുടെ ഹൃദയത്തിലാണ് എന്ന് കരൺ ജോഹർ ചോദിച്ചപ്പോൾ മുംബൈയിൽ ഇല്ലാത്ത ഒരാളാണ്, അദ്ദേഹം ഇപ്പോൾ ദീപിക പദുക്കോണിനൊപ്പം ചിത്രീകരണത്തിലാണ് എന്നും വരുൺ മറുപടി നൽകി.
വരുൺ ധവാന്റെ ഈ മറുപടി കേട്ട് കൃതി സനോൺ പുഞ്ചിരിക്കാൻ തുടങ്ങി. അതേസമയം കരൺ ജോഹർ ഞെട്ടുകയും ചെയ്തു. ദീപിക പദുക്കോണിനൊപ്പം പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ഇപ്പോൾ പ്രഭാസ്. കൃതിയും പ്രഭാസും ഒന്നിക്കുന്ന ആദിപുരുഷ് എന്ന ചിത്രം ഉടൻ പുറത്തിറങ്ങും.
















