ഇടുക്കി : ഇടുക്കിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
വണ്ടിപ്പെരിയാറിനു സമീപം അറുപത്തിരണ്ടാം മൈലില്‍ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. ആളപായമില്ല
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുമെത്തിയ ഭക്തരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതു കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പ് സേഫ്‌സോണ്‍ സംഘവും പീരുമേട് ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്.
















