പാലക്കാട്: മലമ്പുഴ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സമീപത്തായി ബാഗും വസ്ത്രങ്ങളും കത്തിച്ചതിന്റെ അവശിഷ്ടങ്ങളുണ്ട്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു.
















