കോഴിക്കോട്: കോഴിക്കോട് മാവൂരിന് സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ചെറൂപ്പ അയ്യപ്പന്‍ കാവിന് സമീപം പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെയും കാല്‍നടക്കാരെയുമാണ് തേനീച്ചകള്‍ ആക്രമിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
















