നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അവതാരികയോട് അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്. അവതാരികയുടെ പരാതിയെ തുടര്‍ന്ന് നടനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
അതേസമയം, പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി അവതാരികയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ അത് അംഗീകരിക്കുന്നതായി അവതാരിക അറിയിച്ചു.
















