കൊച്ചി: പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. കോണ്‍ഗ്രസില്‍ വിവാദമുണ്ടായിരിക്കാം. പക്ഷേ അതൊന്നും താനുണ്ടാക്കിയതല്ലെന്നും കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്നത്തെ ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന് ചില അസൗകര്യങ്ങളുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈന്‍ ആയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുക.
















