ഇടുക്കി : ദേവികുളം മുന്‍എംഎല്‍എ എസ് രാജേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ താന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് നോട്ടീസ് ലഭിച്ചുവെന്നാണ് രാജേന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളേട് പറഞ്ഞത്. ഈ രണ്ട് വീടുകളും കയ്യേറ്റ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ രണ്ടിന് നോട്ടീസ് നല്‍കിയെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ നവംബര്‍ 19 നാണ് രാജേന്ദ്രന് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമായി.
















