ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രം ‘ഹെര്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, രമ്യാ നമ്പീശന്‍, ലിജോ മോള്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാണ് എത്തുന്നത്. ‘ഫ്രൈഡേ’, ‘ലോ പോയിന്റ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിന്‍ ജോസ്.
എറ്റി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലനുമാണ്. ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് രാഘവന്‍, ശ്രീകാന്ത് മുരളി, മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ- അര്‍ച്ചനാ വാസുദേവ്, കലാസംവിധാനം- എം എം ഹംസ, ഛായാഗ്രാഹണം – ചന്ദ്രു സെല്‍വരാജ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ മാനേജര്‍ കല്ലാര്‍ അനില്‍, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ബിജിത്ത് ധര്‍മ്മടം എന്നിവരുമാണ് ‘ഹെര്‍’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Flijinjs%2Fposts%2Fpfbid029wUXPNMirFTwGJCpuUR9XVj7wPZ36h9YVhNz1n8mPN5XtNRuwzHWeKB18UhiJEtLl&show_text=true&width=500
















