ഗായകൻ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി.
നടൻമാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധുവരൻമാർക്ക് ആശംസകൾ നേരാനെത്തി. മെയ് 26ന് ആയിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രീനാഥ് മലാളികൾക്ക് സുപരിചിതനാകുന്നത് . പിന്നീട് പിന്നണി ഗാനരണാഗത്തേക്ക് എത്തി .ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടിയാണ് ശ്രീനാഥ് .
















