സ്‌കൂള്‍ മതില്‍ ഇടിഞ്ഞുവീണ്ഏഴ് കുട്ടികള്‍ക്ക് പരിക്ക്. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ താരവാരി ഗ്രാമത്തില്‍ താരവാരി ഗവണ്‍മെന്റ് സംസ്‌കൃതി പ്രൈമറി സ്‌കൂളിലാണ് സംഭവം. ഘോഷയാത്ര നടക്കുമ്പോഴായിരുന്നു അപകടം. കുട്ടികള്‍ മതിലിനോട് ചേര്‍ന്ന് റോഡരികില്‍ നില്‍ക്കുമ്പോഴാണ് മതില്‍ തകര്‍ന്നു വീണത്. മതില്‍ ഇടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.ചില കുട്ടികളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ കുട്ടികളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പൊളിഞ്ഞ ഭിത്തി കാലപ്പഴക്കം ചെന്നതും ജീര്‍ണിച്ചതുമാണ് എന്നാണ് വിവരം.
















