സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും മാറ്റം. ജില്ല പോലീസ് സൂപ്രണ്ടുമാര്‍ അടക്കം 38 എസ്.പിമാരെ മാറ്റി നിയമിച്ചു. തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന അജിത് കുമാറിനെ പുതിയ കണ്ണൂര്‍ സിറ്റി കമ്മിഷണര്‍ ആയി നിയമിച്ചു. തൃശൂര്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍മാരെയും സ്ഥലം മാറ്റി.
പോലീസ് ബറ്റാലിയന്‍ രണ്ടിലെ കമാന്‍ഡന്റ് അങ്കിത് അശോകനെ തൃശ്ശൂര്‍ ജില്ല പോലീസ് കമ്മിഷണറായും നിയമിച്ചു.കൊല്ലം റൂറല്‍ എസ്.പി കെ ബി രവിയെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിയായും കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമ്മിഷന്‍ ഡയറക്ടറായി നിയമിച്ചു.ആലപ്പുഴ ജില്ല പോലീസ് മേധാവി ജി ജയ്‌ദേവിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് പുതിയ ആലപ്പുഴ എസ്പി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയെ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിച്ചു.എറണാകുളം റേഞ്ച് എസ്.പി. ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി മാറ്റിനിയമിച്ചു.
കോഴിക്കോട് റേഞ്ചിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി. എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ്.പിയായും മാറ്റി. ആര്‍ മഹേഷ് ആണ് പുതിയ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി. ബിജോയ് പിയെ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ എസ്.പിയായി നിയമിച്ചു. സുനീഷ് കുമാര്‍ ആറിനെ കേരളാ പോലീസ് അക്കാദമി അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ബി കെ പ്രശാന്തന്‍ കാണിയെ റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആയും മാറ്റി നിയമിച്ചിട്ടുണ്ട്.
















