Pertosa Auletta Grotte Soulplace ഫിലിംഫെസ്റ്റിവലിൽ മികച്ച സംവിധായകനായി മലയാളിയായ ഷാർവി തെരഞ്ഞെടുക്കപ്പെട്ടു .’Do Over’ എന്ന ചിത്രത്തിന് ആണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ‘ഈ അവാർഡ് തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദിയറിക്കുന്നു എന്ന് ഷാർവി അറിയിച്ചു.

ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്കായി തുറന്ന തത്സമയ പ്രദർശനങ്ങളുള്ള ഒരു അന്താരാഷ്ട്ര ഫെസ്റ്റിവൽ മത്സരമാണ് Pertosa Auletta Grotte Soulplace ഫിലിംഫെസ്റ്റിവൽ .ഇറ്റലിയിലെ പെർട്ടോസ-ഔലെറ്റ ഗുഹകളിലാണ് ഇത് നടക്കുന്നത്.
















