തിരുവനന്തപുരം: കാട്ടാക്കടയിൽ സ്കൂൾ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നെല്ലിമൂട് നവ്യാ ഭാവനിൽ ഇരുപത്തിനാലുകാരനായ നവീൻ ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ ഈ സ്‌കൂളില്‍ ജോലി നോക്കി വരികയായിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു നവീന്‍. രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്.
നവീന്റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലര്‍ക്ക് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
















