സിനിമയില്‍ 20 വർഷങ്ങൾ പൂർത്തിയാക്കി പ്രഭാസ്. ഈ സന്തോഷത്തിൽ 2004ല്‍ റിലീസ് ചെയ്ത വര്‍ഷം സിനിമയെ വീണ്ടും തിയറ്ററില്‍ എത്തിച്ചുകൊണ്ടാണ് ആഘോഷിച്ചത് .തെലുങ്കാനയിലെ വിവിധ തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.വര്‍ഷം എന്ന റൊമാന്റിക് ആക്ഷന്‍ ചിത്രം വന്‍ വിജയമായതാണ് പ്രഭാസിന്റെ കരിയര്‍ മാറ്റിയത്. പല ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. ഹൈദരാബാദിലെ തിയറ്ററില്‍ നിന്നുള്ള ആരാധകരുടെ വിഡിയോകളും പുറത്തുവന്നു.
ആവേശത്തോടെ കയ്യടിച്ചും ആര്‍പ്പുവിളിച്ചും ഗാനരംഗത്തിനൊപ്പം ചുവടുവച്ചുമാണ് പ്രഭാസിനോടുള്ള സ്‌നേഹം ഇവര്‍ അറിയിച്ചത്. 2002ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഈശ്വറിലൂടെയാണ് പ്രഭാസ് അരങ്ങേറ്റം കുറിക്കുന്നത്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ആദിപുരുഷാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. അടുത്ത വര്‍ഷം ചിത്രം തിയറ്ററിലെത്തും.
















