ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഗവർണർക്ക് പകരം അതത് മേഖലയിലെ വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള തീരുമാനവുമായി സർക്കാർ. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഗവർണർക്ക് പകരം വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ വിസിയെ നിയമിക്കുന്നതും പരിഗണനയിലാണ്.
വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു.
കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും അത്തരത്തിൽ നിയമോപദേശങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം .
















